യൗവനം കട്ടച്ചോര കൊണ്ട് കലി തീര്‍ക്കുമ്പോള്‍ നമ്മള്‍ എന്തെടുക്കുകയാണ്!


അവനവന്റെ സുഖത്തിനും ആസ്വാദനത്തിനും മാത്രം പരിഗണന നല്‍കുന്ന, കേള്‍ക്കാനിമ്പമുള്ള മുദ്രാവാക്യങ്ങള്‍, ചുരുങ്ങിയ കാലത്തിനിടെ നമ്മെ തിരിഞ്ഞുകൊത്തി തുടങ്ങിയിരിക്കുന്നു.

നസ്സു മരവിക്കുകയും ചിന്തകള്‍ കാടുകയറുകയും കണ്ണില്‍ ഇരുട്ടു കയറുകയും ചെയ്യുന്ന വാര്‍ത്തകള്‍ ചാടിക്കടന്നാണ് നമ്മള്‍ സമനില തെറ്റാതെ ഇപ്പോള്‍ നടന്നു നീങ്ങുന്നത്. ഓരോ സംഭവങ്ങളും വെളിപ്പെടുത്തുന്നത് ആലോചിക്കാന്‍ പോലും വയ്യാത്ത ക്രൂരതകളുടെ പെരുക്കമാണ്. കണ്ടും കേട്ടും പരിചയമില്ലാത്ത, വന്യമായ ഭാവനയില്‍ പോലും വിരിയാത്ത രക്തം ഉറച്ചുപോകുന്ന ക്രൂരതകളുടെ പുതിയ അധ്യായങ്ങള്‍.