പ്രത്യേക സ്ഥാനാർഥിക്കു വേണ്ടി മുസ്‌ലിംകൾ കൂട്ടമായി വോട്ട് ചെയ്യാൻ ശ്രമം നടത്തുന്നുവെന്ന സംഘപരിവാറിന്റെ ആരോപണങ്ങളെ അതേപടി ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെടുകയുണ്ടായി.
വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിനുണ്ടായിട്ടുള്ള വിജയത്തെ സംബന്ധിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വർഗീയ പ്രസ്താവന വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്.