കശ്മീരിലെ പലയിടങ്ങളില്‍ അക്രമത്തെ അപലപിച്ച് നടന്ന മാര്‍ച്ചുകളില്‍ ജനം തീവ്രവാദത്തിനെതിരെ രോഷം കൊണ്ടു. 'വിനോദസഞ്ചാരികള്‍ ഞങ്ങളുടെ അതിഥികളായിരുന്നു, നിങ്ങള്‍ അവരെ കൊന്നു, എന്റെ പേരിലല്ല (ഈ അക്രമം)' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ സമരമുഖത്ത് കാണാമായിരുന്നു.
കശ്മീരിലെ പഹല്‍ഗാം ലോക ഹൃദയത്തിലേറ്റ പുതിയ മുറിവാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 24 ടൂറിസ്റ്റുകളും ഒരു നേപ്പാളി ടൂറിസ്റ്റും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച തദ്ദേശവാസിയും അടക്കം 26 പേരാണ് അവിടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.