നിയമ നടപടികളുടെ കൃത്യതയും മൃതദേഹത്തോടുള്ള ആദരവും ഒരുപോലെ സംരക്ഷിക്കാന്‍ വെര്‍ച്വല്‍ ഓട്ടോപ്സിക്കു കഴിയും.
പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിന്റെ വേദനയിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കീറിമുറിക്കേണ്ടിവരുമെന്ന വാര്‍ത്ത പലപ്പോഴും മറ്റൊരു മാനസിക ആഘാതമായി മാറാറുണ്ട്. മരണകാരണം കണ്ടെത്തുക എന്നത് നിയമപരമായും സാമൂഹികമായും അനിവാര്യമായ സാഹചര്യങ്ങളുണ്ട്.
