ദേശഭക്തിക്കപ്പുറം ന്യൂനപക്ഷങ്ങളുടെ ദേശക്കൂറ് പരിശോധിക്കാനുള്ള ഉപാധിയായാണ് സംഘ്പരിവാര്‍ വന്ദേമാതരത്തെ അന്നും ഇന്നും കാണുന്നത്.
ഇന്ത്യന്‍ പാര്‍ലമെന്റിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിതുറന്ന ഗീതമാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ രാജ്യത്തിന്റെ ദേശീയഗീതമായി അംഗീകരിക്കപ്പെട്ട വന്ദേമാതരം എന്ന കവിത. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികമാണിപ്പോള്‍.
