സഈദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം യു എസിലെ ഇസ്‌ലാമോഫോബിക് രാഷ്ട്രീയസ്വഭാവത്തെ സജീവ ചര്‍ച്ചയാക്കിയിരുന്നു.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അധികാരത്തിന്റെ ജനകീയ അടിത്തറ പരിശോധിക്കുന്ന നിര്‍ണായക സന്ദര്‍ഭങ്ങളാണ് ഇടക്കാല തിരഞ്ഞെടുപ്പുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥ, ഭരണകക്ഷിയുടെ ജനപിന്തുണ, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയസാധ്യതകള്‍ എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
