പ്രത്യക്ഷ സ്വേച്ഛാധിപത്യത്തിലല്ല, പൗരത്വത്തെ തന്നെ പൊള്ളയാക്കുന്ന നിശ്ശബ്ദ നടപടിക്രമങ്ങളിലാണ് വലിയ അപകടം കുടിയിരിക്കുന്നത്.
ഇന്ത്യ വളരെയധികം അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് പെട്ടെന്ന് ഉടലെടുത്ത പ്രതിസന്ധിയല്ല. മറിച്ച്, ക്രമേണയായി സംഭവിച്ച ജനാധിപത്യ ഉറപ്പുകളുടെ മന്ദഗതിയിലുള്ളതും രീതിശാസ്ത്രപരവുമായ ശോഷണമാണ്. പലരും അതിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നുണ്ട്.
