വഖഫ് ബൈ യൂസറിന് എന്ത് രേഖകളാണ് സമര്‍പ്പിക്കാനാവുക? മുന്‍കാല പ്രാബല്യമില്ലാത്ത നിയമത്തിന്റെ പേരില്‍ പഴയ വഖ്ഫുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാവും.
കോണ്‍ഗ്രസിനെയും ഇന്‍ഡ്യ മുന്നണിയെയും മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് മാത്രമേ പുതിയ വഖ്ഫ് ഭേദഗതിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയൂ. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം കൃത്യമായ ആക്രമണവും ശക്തമായ പ്രതിഷേധവുമാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ നിര അഴിച്ചുവിട്ടത്. ഇന്‍ഡ്യ മുന്നണിയിലെ പാര്‍ട്ടികളെയും മറ്റു പ്രതിപക്ഷ കക്ഷികളെയും ഒരുമിപ്പിക്കാനും ഭരണഘടനാവിരുദ്ധമായ ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും സാധിച്ചിരിക്കുന്നു.