പ്രലോഭനവും ഉരുക്കു മുഷ്ടിയും; ഘര്‍വാപസിയുടെ കൊസോവ പതിപ്പ്


സെര്‍ബിയന്‍ ക്രൈസ്തവ വംശീയ ഫാസിസത്തിന് ഇന്ത്യന്‍ സവര്‍ണ ഫാസിസവുമായി ഏറെ സമാനതകളുണ്ട്. ഭാരതത്തിന്റെ തനത് സാംസ്‌കാരിക ദേശീയധാരയിലേക്ക് മടങ്ങണമെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. എങ്കില്‍ ആ ദേശീയതയും പാരമ്പര്യവും ഏതറ്റം വരെ പോകും?

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കൊസോവോ ക്രൈസ്തവവത്കരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പുള്ള ഭൂതകാലത്തിലേക്ക് ബാള്‍ക്കന്‍ ജനതയെ തിരിച്ചെത്തിക്കുക വഴി തങ്ങളുടെ പൂര്‍വകാല യൂറോപ്യന്‍ സ്വത്വം പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് ക്രൈസ്തവത പ്രതീക്ഷിക്കുന്നു.