വൈറ്റ് കെയിന്‍ ദിന ചിന്തകള്‍: അവരുടെ കഴിവിനു പരിധി നിശ്ചയിക്കാന്‍ നാം ആരാണ്!


കാഴ്ചാ പരിമിതരുടെ കഴിവുകള്‍ക്ക് പരിധി നിശ്ചയിക്കാതെ സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക.

ഒക്ടോബര്‍ 15 ലോക വൈറ്റ് കെയിന്‍ ദിനമാണ്. കാഴ്ചപരിമിതരായ വ്യക്തികളുടെ സ്വാതന്ത്ര്യം, സുരക്ഷ, സഞ്ചാരാവകാശം, സമൂഹത്തിലെ തുല്യപങ്കാളിത്തം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.