രാഷ്ട്രീയം ഉപേക്ഷിച്ചവരല്ല; രാഷ്ട്രീയത്തിന്റെ ഭാഷ മാറ്റിയെഴുതുന്നവര്‍


ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചക്കൊപ്പം പിച്ചവെച്ച 'ജെന്‍ സി'യെക്കുറിച്ച് പൊതുസമൂഹത്തിന് ചില മുന്‍വിധികളുണ്ട്.

രിത്രം ഓരോ തലമുറയെയും അടയാളപ്പെടുത്തുന്നത് അവര്‍ ആ കാലത്തോട് എങ്ങനെ പ്രതികരിച്ചുവെന്നതിനെ അടിസ്ഥാനമാക്കിയാണ്. മുന്‍തലമുറകള്‍ യുദ്ധങ്ങളിലൂടെയോ വിപ്ലവങ്ങളിലൂടെയോ സാമൂഹിക നവോത്ഥാനങ്ങളിലൂടെയോ ചരിത്രത്തില്‍ ഇടംനേടിയപ്പോള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചക്കൊപ്പം വളര്‍ന്നുവന്ന 'ജെന്‍ സി' (Gen Z) തലമുറയെക്കുറിച്ച് പൊതുസമൂഹത്തിന് ചില മുന്‍വിധികളുണ്ടായിരുന്നു.