അതിശയോക്തിയല്ല; കേരളത്തിനകത്ത് ജാതി ചിന്തകള്‍ തിളച്ചുമറിയുന്നുണ്ട്


പ്രബുദ്ധമെന്ന് അഹങ്കരിക്കുന്ന കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന ജാതീയതയുടെയും വംശീയതയുടെയും ക്രൂരമായ ഉദാഹരണമാണ് നിതിന്റെ മരണം.

'സ്റ്റാഫ് റൂം ഒരു കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനാണെന്ന് അവര്‍ പരിഹസിച്ചു. സഹപാഠികള്‍ക്കിടയില്‍ വെച്ച് നിരന്തരം അപമാനിച്ചു. ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങിയപ്പോള്‍ 'യു ആര്‍ ആന്‍ ഇഡിയറ്റ്' എന്ന് ആക്രോശിച്ചു. 'സെയിം ടു യു' എന്ന് ഞാന്‍ തിരിച്ചു പറഞ്ഞു. എല്ലാം ഒന്നിനൊന്നു മെച്ചം! നീ ഗേറ്റിന് പുറത്തുപോയാല്‍ കയ്യും കാലും വെട്ടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എന്നെ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അമ്മയെയും അമ്മയുടെ സര്‍ജറിയെയും വരെ കളിയാക്കി...'