മനുഷ്യന്റെ രക്തം, ജീവന്‍, അഭിമാനം, ധനം എന്നിവ അതീവ പവിത്രമാണ്, അത് സംരക്ഷിക്കപ്പെടേണ്ടതാണ്.
കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം കേരളീയ പൊതുസമൂഹത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഏറെ കൊട്ടിഘോഷിച്ച നമ്മുടെ പ്രബുദ്ധത വ്യാജമാണെന്നും സംസ്‌കാരം പുഴുക്കുത്തുകള്‍ നിറഞ്ഞതാണെന്നും ഇനിയും ഒരുപാട് പഠിക്കാനിരിക്കുന്നുവെന്നും ഈ സംഭവം വിളിച്ചോതുന്നു.
