കുട്ടികള്‍ക്കിടയില്‍ പടരുന്ന കൊറിയന്‍ ആരാധന കലയിലോ സംഗീതത്തിലോ മാത്രം ഒതുങ്ങുന്നില്ല.
'ഗെയിമില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല, ഇതാണ് ഞങ്ങളുടെ ലോകം' -ഒമ്പതാം നിലയില്‍ നിന്ന് മരണത്തിലേക്ക് എടുത്തുചാടും മുമ്പ് മൂന്നു സഹോദരിമാര്‍ കുറിച്ചുവെച്ച വാക്കുകളാണിത്. അച്ഛന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതില്‍ മനംനൊന്ത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഉണ്ടായ ദുരന്തം രാജ്യത്തെ നടുക്കി.
