കീം: സമീകരണം എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയോ?


ഗുണനിലവാരം കുറയുമ്പോഴും മാര്‍ക്ക് വാരിക്കോരി നല്‍കുന്ന രീതിയും അവസാന നിമിഷം മാറ്റുന്ന മാനദണ്ഡങ്ങളും പ്രവേശന പരീക്ഷാ സംവിധാനത്തെ തകര്‍ക്കും.

കേരളത്തിലെ എന്‍ജിനീയറിങ്, മെഡിക്കല്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം 2025ലെ പ്രവേശന പരീക്ഷാ കാലം വലിയ മാനസിക സംഘര്‍ഷത്തിന്റെ നാളുകളായിരുന്നു. ജൂണ്‍ 10ന് വരേണ്ടിയിരുന്ന ഫലപ്രഖ്യാപനം ജൂലൈ 12 വരെ നീണ്ടുപോയി. പ്രോസ്‌പെക്ടസില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ രീതി സംസ്ഥാന മന്ത്രിസഭ അവസാന നിമിഷം റദ്ദാക്കിയതാണ് ഈ കാലതാമസത്തിന് കാരണമായത്.


സി മുഹമ്മദ് അജ്മല്‍ മദ്രാസ് ഐ ഐ ടി പൂര്‍വ വിദ്യാര്‍ഥിയും XandY ലേണിംഗ് സി ഇ ഒയുമാണ് ലേഖകന്‍