ചികിത്സിക്കുവിൻ എന്ന് ആവർത്തിച്ചു പഠിപ്പിച്ച ഒരു മഹാനായ പ്രവാചകന്റെ അനുയായികൾ അത് തടയുന്നത് വിരോധാഭാസമാണ്. എന്നിട്ട് ശിർക്കും അന്ധവിശ്വാസവും നിറഞ്ഞ മന്ത്ര ജപ നൂല് ചരട് ഏലസ്സ് തുടങ്ങിയ പൗരോഹിത്യ ചികിത്സയുടെ പിറകെപോകുന്നത് ഇബ്‌ലീസിന്റെ താൽപ്പര്യം മാത്രമാണ്.
ദൈവിക മതമായ ഇസ്‌ലാം കുറ്റമറ്റതും പരിശുദ്ധവും കാലാതിവർത്തിയും നിത്യപ്രസക്തിവുമാണ്. എന്നാൽ, ഇസ്ലാമിക നാമവും വേഷവും സ്വീകരിച്ചു കൊണ്ട് മതത്തിന്റെ അന്തസത്ത ചോർത്തിക്കളയുന്ന പൗരോഹിത്യം ഒരു ഭാഗത്ത് സജീവമാണ്. അവർക്ക് അധികാര വർഗ്ഗത്തിന്റെയും മൂഢവിശ്വാസങ്ങൾ കൈമുതലാക്കിയ സംഘടിതരായ വിഭാഗങ്ങളുടെയും പിന്തുണ ഉണ്ടായേക്കാം. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള നവ സാങ്കേതിക വിദ്യകളും അവർ ഉപയോഗിക്കുന്നു.