ഇസ്‌ലാം വിരുദ്ധ പ്രൊപ്പഗണ്ടകള്‍ യാദൃച്ഛികമോ


വിദ്വേഷപ്രചാരണങ്ങളുടെ പ്രധാന ഇരകളാകുന്നത് ഇസ്‌ലാമും ഖുര്‍ആനും മുഹമ്മദ് നബിയും, അവ മുന്നോട്ടുവെക്കുന്ന ജ്ഞാനശാസ്ത്രവും സംസ്‌കാരവുമാണ്.

സംവാദങ്ങളിലും വിമര്‍ശനങ്ങളിലും ഏര്‍പ്പെടുമ്പോള്‍പ്പോലും, അടുത്തകാലംവരെ കേരളീയ പൊതുസമൂഹം ഇതര മതങ്ങളെയും ആശയധാരകളെയും തികഞ്ഞ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍, മതഗ്രന്ഥങ്ങളെയോ ആചാര്യന്മാരെയോ പൊതുപ്രതലത്തില്‍ അങ്ങേയറ്റം മോശമായി ഭര്‍ത്സിക്കാനും ചിത്രീകരിക്കാനും യാതൊരു മടിയുമില്ലാത്ത പ്രവണത ഇന്ന് അപകടകരമാംവിധം വര്‍ധിച്ചിരിക്കുന്നു.