സെഷന്‍സ് കോടതിയിലും കേരള ഹൈക്കോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തുടര്‍ച്ചയായി തള്ളിയതിനെ തുടര്‍ന്ന് ഒരു നിവൃത്തിയുമില്ലാതെയാണ് പി സി ജോര്‍ജ് കീഴടങ്ങുന്നത്. അതുവരെ കാത്തുനില്‍ക്കുകയായിരുന്നോ പൊലീസ്!
വൈവിധ്യം നിറഞ്ഞ സമൂഹത്തില്‍ മറ്റുള്ളവരുടെ മതപരമായ വിശ്വാസവും വികാരങ്ങളും ആദരിക്കുക എന്നത് രാജ്യത്ത് സൗഹാര്‍ദം നിലനിര്‍ത്താന്‍ അനിവാര്യമാണ്. ശരാശരി ബോധവും പക്വതയുമുള്ള ഏതൊരു പൗരനും പ്രകടിപ്പിക്കാറുള്ള ഈ ബോധ്യവും ബോധവും നഷ്ടപ്പെട്ടവരെ എന്തു ചെയ്യാന്‍ കഴിയും. ഇത്തരക്കാര്‍ നിരന്തരം സാമൂഹിക വിസര്‍ജനം നടത്തുമ്പോള്‍ അതു നിയന്ത്രിക്കേണ്ട ആദ്യ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്.