ജനറേഷന്‍ ബീറ്റ; പ്രതീക്ഷയുടെയും ആശങ്കയുടെയും പുതു പിറവി


ഓണ്‍ലൈന്‍ ഗെയിമുകളുടെ കെണിയില്‍പ്പെട്ട് ലോകത്ത് ആയിരക്കണക്കിന് യുവാക്കളും കുട്ടികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിന് വലിയ മാറ്റം ഉണ്ടാക്കാന്‍ ജനറേഷന്‍ ബീറ്റക്ക് സാധിക്കുമെന്നതാണ് പുതു തലമുറയുടെ പ്രത്യേകത എന്ന് വിദഗ്ധര്‍. കാരണം, ഇവര്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ ജനിച്ചു വളര്‍ന്നുവരുന്നവരും ഉപയോഗം വിലയിരുത്തി തെറ്റുകളില്‍ നിന്ന് മോചനം നേടാന്‍ കഴിവുള്ളവരുമായ ജനറേഷനായേക്കും.

പുതുവത്സരപ്പിറവി ഒരു പുതിയ തലമുറയുടെ പിറവിക്കു കൂടി സാക്ഷ്യം വഹിക്കുകയാണ്. 2025 മുതല്‍ 2039 വരെയുള്ള കാലയളവില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജനറേഷന്‍ ബീറ്റ എന്ന പുതിയ ടാഗ് ലഭിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ സാങ്കേതികവിദ്യകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തലമുറയാണ് ഈ ജെന്‍ ബീറ്റ.