നാം അറിയാതെ മറ്റൊരു പേടി കൂടി നമ്മുടെ സാമൂഹികതയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു. അത് മുസ്‌ലിം പേടിയാണ്. പേടിയില്‍ നിന്നത് മുസ്‌ലിം വെറുപ്പിലേക്ക് വളര്‍ന്നിരിക്കുന്നു.
നവോത്ഥാനവത്കരിക്കപ്പെട്ടെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ പോലും മുസ്ലിം അപരവത്കരണത്തിന്റെ സീല്‍ക്കാരം കേട്ടുതുടങ്ങിയിരിക്കുന്നു. മാനവികതയുടെയും സാമൂഹിക മുന്നേറ്റത്തിന്റെയും ഈ തുരുത്തിലും പരമതവിദ്വേഷം കത്തിച്ചുനിര്‍ത്തി കാട്ടുമൃഗങ്ങള്‍ വേട്ടയ്ക്ക് എത്തുന്നുവെന്നതാണ് വര്‍ത്തമാനകാല സത്യം.
