മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളോ ഏകീകൃത സിവില്‍ കോഡ് അടിച്ചേല്പിക്കുമെന്ന ഭീഷണിയോ വഖഫ് നിയമ ഭേദഗതിയോ ആകട്ടെ, നിയമനിര്‍മാണത്തിലെ ബുള്‍ഡോസിങ് രീതി വലിയ ആശങ്കയ്ക്ക് വഴിവച്ചിരിക്കുന്നു.
മാര്‍ച്ച് എട്ടിന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് മതപരിവര്‍ത്തനത്തെ പ്രായപൂര്‍ത്തി എത്താത്തവരുടെ ബലാത്സംഗവുമായി തുലനം ചെയ്യുകയും മതപരിവര്‍ത്തനത്തിന് വധശിക്ഷ നിര്‍ദേശിക്കുകയും ചെയ്തുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചു. സംസ്ഥാനത്തെ മതസ്വാതന്ത്ര്യ നിയമത്തില്‍ മാറ്റം വരുത്തി പ്രായപൂര്‍ത്തി എത്താത്തവരെ ബലാത്സംഗം ചെയ്യുന്നതിനുള്ള ശിക്ഷയ്ക്ക് സമാനമായി വധശിക്ഷ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.