നമുക്കു ചുറ്റുമുള്ള എമ്പാടും കാര്യങ്ങളിലേക്കു ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന.
വായന മനുഷ്യനു മാത്രം ലഭിച്ച അദ്ഭുതസിദ്ധിയാണ്. മനുഷ്യന്റെ അവിഭാജ്യമായ സാംസ്‌കാരിക പ്രവര്‍ത്തനമാണിത്. ഗുഹാമനുഷ്യന്‍ മുതല്‍ ആധുനിക മനുഷ്യന്‍ വരെ ആശയവിനിമയത്തിനു വിവിധ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. മാറ്റങ്ങള്‍ക്കു വിധേയമായി ഇപ്പോഴും തുടരുകയാണ് ഈ പ്രക്രിയ.
