സ്വതന്ത്ര രാജ്യമായ വെനസ്വേലയില്‍ യു എസ് നടത്തിയ ബലാല്‍ക്കാരം സാമ്രാജ്യത്വ ഹുങ്കിന്റെ ജനാധിപത്യ ബോധമില്ലാത്ത നടപടിയാണ്
പരമാധികാര രാജ്യമായ വെനസ്വേലയില്‍ യു എസ് നടത്തിയ അതിക്രമം സാമ്രാജ്യത്വ ഹുങ്കിന്റെയും ജനാധിപത്യ ബോധമില്ലാത്ത ഭരണാധികാരിയുടെയും നടപടിയായാണ് സാമാന്യ ലോകം വിലയിരുത്തുന്നത്. വെനസ്വേലയ്ക്കു മേല്‍ അമേരിക്ക സ്വീകരിക്കുന്ന നയങ്ങളും ഇടപെടലുകളും സമകാലിക നവസാമ്രാജ്യത്വത്തിന്റെ കുടിലതയുടെ ഉദാഹരണമാണ്.
