അധ്യാപനത്തെ കേവലമൊരു തൊഴിലായി കാണാതെ, അതൊരു ആത്മീയ ദൗത്യമായി സമീപിക്കേണ്ടതുണ്ട്.
സെപ്തംബര്‍ 5 അധ്യാപക ദിനമാണ്. സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വലുതാണ്. അറിവിന്റെ പ്രസരണകേന്ദ്രങ്ങളാകുന്നതിനപ്പുറം, വ്യക്തിയുടെ മാര്‍ഗദര്‍ശിയായി കൂടെനിന്ന് ദിശ കാണിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിലാണ് അധ്യാപകന്റെ മികവ്.
