വര്‍ഷങ്ങളായി കെട്ടിപ്പടുത്ത, നിരവധി ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇടം ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കപ്പെടുന്ന അവസ്ഥ രാജ്യത്തു വ്യാപകമാകുന്നു.
ദേശസുരക്ഷ, ക്രമസമാധാനം, ഐടി നിയമങ്ങള്‍ (ഐ ടി ആക്ട് സെക്ഷന്‍ 69A) എന്നിവ മുന്‍നിര്‍ത്തി 2024-25 കാലയളവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ലഭ്യമായ റിപ്പോര്‍ട്ടുകളും വിവരാവകാശ രേഖകളും അടിസ്ഥാനമാക്കിയുള്ള പ്രധാന വിവരങ്ങള്‍ താഴെ:
