200 ദശലക്ഷം മനുഷ്യരുടെ ക്ലാസിക്കല്‍ ഭാഷയാണ്; ഇനിയുമൊരു അറബിക് സര്‍വകലാശാലക്കു സമയമായില്ലേ


വികസനം ആവശ്യമില്ലാത്ത രീതിയില്‍ സ്വയം പര്യാപ്തമായ ഭാഷയാണ് അറബ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴുതപ്പെട്ട അറബ് കൃതികള്‍ ഇന്നും അതേ അര്‍ഥത്തിലും ആശയത്തിലും സാഹിത്യത്തിലും വായിക്കാനാകും.

ലോകത്ത് നിലവില്‍ 7000ല്‍ അധികം ഭാഷകള്‍ ഉള്ളതില്‍ 200 ദശലക്ഷത്തിലധികം മനുഷ്യരുടെ മാതൃഭാഷ അറബിക്കാണ്. ലോകത്തെ പ്രമുഖ ഭാഷകളില്‍ അഞ്ചാം സ്ഥാനത്തുള്ള അറബിക് ഖുര്‍ആനിന്റെ ഭാഷയും 26 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയുമാണ്. ആഫ്രിക്കന്‍ യൂണിയന്‍ ഓര്‍ഗനൈസേഷന്‍, ഇസ്ലാമിക് കോണ്‍ഫറന്‍സ് പോലുള്ള മിക്ക അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ച ഔദ്യോഗികഭാഷയാണ് അറബിക്.