രണ്ടു വ്യക്തികള്‍ ഒന്നാവുന്ന അദ്ഭുത പ്രക്രിയയായി വിവാഹത്തെ വിശേഷിപ്പിക്കാറുണ്ട്. രണ്ടു നദികള്‍ ഒന്നായൊഴുകും പോലെ സുഗമമല്ല രണ്ടു പേര്‍ ഒന്നിച്ചുള്ള ജീവിതം. നല്ല ഭാര്യയും ഭര്‍ത്താവുമായി ജീവിക്കുക എന്നത് അത്ര എളുപ്പമല്ല പുതുയുഗത്തില്‍.
സന്തുഷ്ടവും സുരക്ഷിതവുമായ ജീവിതമാണല്ലോ ദാമ്പത്യത്തിന്റെ ലക്ഷ്യം. സ്ത്രീയും പുരുഷനും ഇണയും തുണയുമായി ജീവിക്കുമ്പോള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ടുപോകണം. ക്ഷമയും മനസ്സറിഞ്ഞുള്ള വിട്ടുവീഴ്ചയും തന്നെയാണ് കുടുംബജീവിതം ഭദ്രമാക്കുന്നത്.