പല പഴയ സംസ്‌കൃതികളിലും നിന്ദ്യതയും അപമാനവും മാത്രം പേറാന്‍ വിധിക്കപ്പെട്ടവളായിരുന്നു വിധവ. കുഞ്ഞുനാളിലേ വിധവകളാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ അടക്കം ആജീവനാന്തം ദീക്ഷ ആചരിച്ച് ജീവിതം ഉഴിഞ്ഞുവെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു.
ഇണജീവിതമാണ് മനുഷ്യപ്രകൃതിയുടെ സ്വാഭാവികത. അതിനാല്‍ തന്നെ ചരിത്രം വിവാഹത്തെ ഏറെ പുരാതനമായി അടയാളപ്പെടുത്തുന്നുണ്ട്. വിവാഹരഹിത ജീവിതവും സാമൂഹികാവസ്ഥയും ചരിത്രവിരുദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നാണ് മനുഷ്യന്‍ കണ്ടെത്തിയ സംസ്‌കാര പഠനങ്ങളിലെല്ലാം വ്യക്തമാകുന്നത്.