ഈദിന്റെ സന്തോഷത്തിലേക്ക് നാം നടന്നടുക്കുമ്പോള്‍


ഈദ് ഒരിക്കലും വിഷയാസക്തിയുടെ ആഘോഷമല്ല. അല്ലാഹുവിനോടുള്ള നന്ദിയുടെ പ്രകടനമാണ്. ഭക്ഷണത്തിന്റെ ഓരോ തളികയിലും പാനീയത്തിന്റെ ഓരോ കവിളിലും അല്ലാഹുവിന്റെ കാരുണ്യത്തെ ഓര്‍ക്കുക.

ദിന്റെ വരവോടെ, വിശ്വാസിയുടെ ഹൃദയം സന്തോഷത്താല്‍ നിറയുന്നു. അല്ലാഹു നിശ്ചയിച്ച ഈ ആഘോഷത്തിലേക്കുള്ള പ്രവേശനം തന്നെയാണ് ഈ സന്തോഷത്തിന് നിദാനം. റമദാനില്‍ പൂര്‍ണമായി സഹവസിക്കാന്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് നന്ദി (ശുക്ര്‍) അര്‍പ്പിക്കുക, റമദാന്‍ മാസത്തിലെ നോമ്പ്, പ്രാര്‍ഥന, നമസ്‌കാരം എന്നിവയ്ക്ക് അല്ലാഹു നല്‍കുന്ന അനന്തമായ പ്രതിഫലത്തെ പ്രതീക്ഷിക്കുക (റജഹ്), തെറ്റുകള്‍ പൊറുത്ത് തരാനുള്ള പ്രാര്‍ഥന (തൗബ), അല്ലാഹുവിനോടുള്ള അതിയായ സ്‌നേഹം (ഹുബ്ബ്) എന്നിവയെല്ലാം ഈദിന്റെ ആത്മാവാണ്.


ഡോ. ആഷിക്ക് ഷൗക്കത്ത് പി അരീക്കോട് സുല്ലമുസ്സലം അറബിക് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസര്‍ ആണ് ലേഖകന്‍.