നേര്‍ച്ചപ്പൂരങ്ങളില്‍ പങ്കില്ലെന്ന് പൗരോഹിത്യം കൈ കഴുകുമ്പോള്‍ !


ഇസ്ലാം നിര്‍ദേശിക്കുന്ന നേര്‍ച്ചയുടെ ചിത്രം സമകാലിക കേരളത്തിലിരുന്നൊരാള്‍ക്ക് സങ്കല്പിച്ചെടുക്കാന്‍ കഴിയില്ല. ഒരു മുസ്ലിം മതപരമായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമല്ലാത്ത ഒരു പുണ്യകര്‍മം സ്വയം നിര്‍ബന്ധമാക്കി മാറ്റുന്നതിനാണ് നേര്‍ച്ച എന്ന് പറയുന്നത്. പുണ്യ ചിന്തയെ ചൂഷണം ചെയ്യുകയാണ് പൗരോഹിത്യവും നേര്‍ച്ച സംഘാടകരും.

നേര്‍ച്ച എന്ന പദം കേള്‍ക്കുമ്പോള്‍ തന്നെ കേരളീയ മനസ്സില്‍ രൂപപ്പെടുന്ന ഒരു ചിത്രമുണ്ട്. പച്ച പുതച്ച ഖബറുകളും വെള്ള തലപ്പാവണിഞ്ഞ പുരോഹിതന്മാരും ഭക്തിപൂര്‍വം ഖബറിനു മുമ്പില്‍ സുജൂദ് ചെയ്യുകയും ഖബറിനെ വലം വെക്കുകയും ചെയ്യുന്ന ഭക്തന്മാരും ഉച്ചഭാഷിണിയിലൂടെയുള്ള ഖുര്‍ആന്‍ പാരായണവും വഅദു പറയലും കുറെ തെരുവ് കച്ചവടക്കാരും പെട്ടിവരവും ആനയും ചെണ്ടമേളവും വെടിമരുന്ന് പ്രയോഗവും നടക്കുന്ന ഒരു പൂരപ്പറമ്പിന്റെ ദൃശ്യമാണ് മലയാളി മനസ്സില്‍ നേര്‍ച്ച എന്ന പദം വരച്ചിടുന്നത്.


ഖലീലുര്‍റഹ്മാന്‍ മുട്ടില്‍ വയനാട് ജില്ലയിൽ അറബിക് അധ്യാപകനായി ജോലി ചെയ്യുന്നു. ദീർഘകാലമായി ശബാബിൽ എഴുതുന്നു . ശരീഅത്തിന്റെ മാനവികത, പരലോകം എന്നീ പഠനങ്ങളും ഹൈദർ മൗലവി ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.