ഇസ്‌ലാമില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാത്രം ഒരു വിഭാഗത്തെ നിശ്ചയിച്ചിട്ടില്ല. മതത്തില്‍ പ്രത്യേക മിഷനറിമാരില്ല.
ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയായാണ് പ്രബോധന പ്രവര്‍ത്തനങ്ങളെ (ദഅ്‌വത്ത്) ഇസ്‌ലാം കാണുന്നത്. അതോടൊപ്പം മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക ബാധ്യത കൂടിയായി അതിനെ പരിഗണിക്കുകയും ചെയ്യുന്നു.
