പുതുവര്‍ഷ പുലരിയില്‍ സ്റ്റെയിന്‍ബെര്‍ഗ് ഇസ്രാഈല്‍ പൗരത്വം ഉപേക്ഷിക്കുമ്പോള്‍


നേരത്തേ നിലനിന്നിരുന്നതും മധ്യപൂര്‍വദേശത്തെ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് ലോകത്ത് എല്ലായിടത്തും, വിശേഷിച്ചും പശ്ചാത്യ-അമേരിക്കന്‍ ജൂത സമൂഹങ്ങള്‍ക്കിടയില്‍ ശക്തി പ്രാപിച്ചതുമായ, ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തെയും ജന്മാവകാശത്തെയും സംബന്ധിച്ച ഭിന്നത, സ്റ്റെയിന്‍ബെര്‍ഗിന്റെ പ്രഖ്യാപനത്തോടെ കൂടുതല്‍ ശക്തമായി.

സ്രാഈല്‍ രാഷ്ട്രം 'വംശഹത്യയുടെ ഉപകരണം' ആണെന്ന് ആരോപിച്ച് പ്രമുഖ എഴുത്തുകാരന്‍ അവി സ്റ്റീന്‍ബെര്‍ഗ് ഇസ്രാഈലി പൗരത്വം ഔപചാരികമായി ഉപേക്ഷിച്ചതാണ് പുതുവര്‍ഷ പുലരിയിലെ ചൂടുപിടിച്ച വാര്‍ത്തകളില്‍ ഒന്ന്. കഴിഞ്ഞ ദിവസം 'ട്രൂത്ത് ഔട്ടി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സ്റ്റീന്‍ബെര്‍ഗ് ഇസ്രായേലിന്റെ സ്ഥാപക തത്വങ്ങളെയും പൗരത്വ നിയമങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.