അന്ധവിശ്വാസ ചൂഷണകേന്ദ്രങ്ങളെല്ലാം തഴച്ചുവളരുന്നത് കപട ആത്മീയതയുടെ മറവിലാണ്. ലോകത്തെ നിയന്ത്രിക്കുന്നത് ആറടി മണ്ണിലലിഞ്ഞുചേര്‍ന്ന മഹാനവര്‍കളാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെയാണ് ജിന്നുമ്മമാരുടെ ആത്മീയ ചൂഷണത്തെ തിരിച്ചറിയാന്‍ കഴിയുക?
അന്ധവിശ്വാസങ്ങളെ പാലൂട്ടി വളര്‍ത്തുന്ന കാര്യത്തില്‍, കേരളം ഭ്രാന്താലമാണെന്ന സ്വാമി വിവേകാനന്ദന്റെ പ്രയോഗം അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നിരിക്കുന്നു. കേരളം എത്തിനില്‍ക്കുന്നത് ഇന്നലത്തേതിനേക്കാള്‍ ദുര്‍ഗന്ധം വമിക്കുന്ന അന്ധവിശ്വാസങ്ങളുടെ മാറാപ്പുമായിട്ടാണ്. അന്ധവിശ്വാസങ്ങള്‍ ഹരമായി ആഘോഷിക്കുകയാണോ കേരളീയര്‍ എന്നു ചോദിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.