ആരെങ്കിലും അല്ലാഹുവിന്റെ നിയമങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പക്ഷം അവനൊരു പോംവഴി അല്ലാഹു ഉണ്ടാക്കും. അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന് ഉപജീവനം നല്‍കപ്പെടും.
ഭവിഷ്യത്ത് ഭയന്ന് കരുതലെടുക്കല്‍, ജാഗ്രത പാലിക്കല്‍, കാത്തുസൂക്ഷിക്കല്‍, കാത്തുസംരക്ഷിക്കല്‍, പരിരക്ഷിക്കല്‍, സൂക്ഷ്മതാപാലനം, ധര്‍മനിഷ്ഠ, കരുതലോടെ വര്‍ത്തിക്കല്‍, ജാഗരൂകരാവല്‍ എന്നിങ്ങനെയാണ് ഖുര്‍ആനില്‍ പ്രയോഗിച്ച തഖ്‌വാ, തുഖാത്, വഖ്‌യ്, വിഖായാ എന്നീ പദങ്ങളുടെ ആശയം. പുണ്യമാണ് തഖ്‌വാ. നിയമപാലനമാണ് തഖ്‌വാ.