ന്യായാധിപരില്‍ നിന്നു മാത്രമല്ല, കോടതി നടപടികളിലും ന്യൂനപക്ഷങ്ങളും മതേതരത്വവും നേരിടുന്ന വെല്ലുവിളികള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ വേറെയും ഉയർന്നുവരുന്നുണ്ട് ഇന്ത്യയിൽ.
''ഇന്ത്യയിലെ ഭൂരിപക്ഷ ജനതയുടെ ഇച്ഛയുടെ അടിസ്ഥാനത്തിലാണ് നാട് ഭരിക്കപ്പെടേണ്ടത്''- വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ശേഖര്‍ യാദവ് നടത്തിയ പ്രസ്താവനയാണിത്. വിഎച്ച്പി ലീഗല്‍ സെല്‍ സംഘടിപ്പിച്ച പ്രസ്തുത ഏക സിവില്‍ കോഡ് പ്രോഗ്രാമില്‍ 30ഓളം റിട്ടയേഡ് ജഡ്ജിമാര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളില്‍ കാണാം.