എല്ലാ അനുഗ്രഹങ്ങളും നല്‍കി വളരെ കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതിലും ഉത്തമം ഒന്നും ലഭിക്കാതിരിക്കുന്നതാണ് എന്നാണ് വിശ്വാസികള്‍ കരുതുക.
വിശ്വാസി സദാസമയവും പ്രതീക്ഷയുള്ളവനായിക്കുമെന്നതിനാല്‍ ദൈവിക പരീക്ഷണങ്ങളെ കേവല സംഹാരമായി അവര്‍ കാണില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നന്ദിപൂര്‍വം ഉള്‍ക്കൊള്ളാന്‍ വിശ്വാസി പഠിക്കുന്നു. പ്രവാചകന്മാരുടെ മാതൃകയും അതാണ്. സുലൈമാന്‍(അ) വലിയ രാജാധികാരം ലഭിച്ചപ്പോള്‍ പോലും പരീക്ഷണമായാണ് കണ്ടത് (വിശുദ്ധ ഖുര്‍ആന്‍ 27:40).