ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും അപ്പോസ്തലരായ അമേരിക്ക സംരക്ഷണവാദത്തിലേക്ക് മാറുമ്പോള്‍ ചൈന ആഗോളവത്കരണ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് പുതിയ കാഴ്ച.
ലോകം അസാധാരണവും അപൂര്‍വവുമായ ഒരു സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ടാം ടേമില്‍ അധികാരത്തിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ആദ്യ ടേമിലെ നയങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ നിലപാടിലേക്കു പോകുന്നു.