ദൈവമാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ. ഒരു ധാന്യമണി; അത് ഏഴ് കതിരുകൾ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികൾ. അല്ലാഹു അവനിച്ഛിക്കുന്നവർക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സർവജ്ഞനുമാണ് (അൽബഖറ 261).
പുണ്യം പ്രതീക്ഷിച്ചുകൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം സമൂഹം പവിത്രമായി പരിപാലിക്കുന്ന സ്വത്തിനെയാണ് വഖഫ് സ്വത്ത് എന്നു വിളിക്കുന്നത്.