സ്രഷ്ടാവ് ഉണര്‍ത്തുന്ന പ്രധാനപ്പെട്ട ഒരു സന്ദേശമാണ്, ഇഹപര ജീവിത വിജയത്തിന് മനുഷ്യന് പ്രതിസന്ധികളും പരീക്ഷണങ്ങളും പ്രദാനം ചെയ്യുമെന്നും അവയോട് രചനാത്മകവും മതപരവുമായ പരിഹാര മാര്‍ഗങ്ങള്‍ തേടി മുന്നേറുകയും ചെയ്യേണ്ടതുണ്ട് എന്നത്.
പ്രപഞ്ചത്തിലെ സൃഷ്ടികളില്‍ ഏറെ വ്യതിരിക്തനാണ് മനുഷ്യന്‍. സ്രഷ്ടാവ് ആദരിച്ചിട്ടുള്ള അടിമ (ഇസ്റാഅ് 70). ഏറ്റവും നല്ല പ്രകൃതത്തിലും രൂപഘടനയിലും സൃഷ്ടിക്കുക മാത്രമല്ല (അത്വീന്‍ 4) പ്രതിസന്ധികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനുമുള്ള കരുത്തും മനുഷ്യന് പ്രദാനം ചെയ്തിട്ടുണ്ട്. ക്ലേശം സഹിക്കുകയെന്നത് ജീവിതത്തിന്റെ നേട്ടങ്ങള്‍ക്ക് അത്യാവശ്യവുമാണ്.