ഖുര്‍ആനിന്റെ അവതരണം, ക്രോഡീകരണം, പാരായണഭേദങ്ങള്‍, വ്യാഖ്യാനരീതി, ഖുര്‍ആന്‍ അനുബന്ധ വിജ്ഞാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഗവേഷണ പഠനങ്ങളാണ് ഉലൂമുല്‍ ഖുര്‍ആനിന്റെ പരിധിയില്‍ വരുന്നത്.
ഖുര്‍ആനിനെ കുറിച്ചുള്ള പഠന ഗവേഷണങ്ങള്‍ ഉലൂമുല്‍ ഖുര്‍ആനിനെ സമ്പന്നമാക്കി. ഖുര്‍ആനിന്റെ പദഘടനയും അതിന്റെ സംവേദനക്ഷമതയും തദടിസ്ഥാനത്തിലുള്ള അമാനുഷിക തലങ്ങളും (ഇഅ്ജാസ്) കൂടുതല്‍ പഠനവിധേയമായി. ഇമാം ബല്‍കീനിയുടെ (ഹി. 824) 'മവാഖിഉല്‍ ഉലൂം മിന്‍ മവാഖിഇ നുജൂം' എന്ന ഗ്രന്ഥം ഉലൂമുല്‍ ഖുര്‍ആനിലെ സമഗ്ര രചനയാണ്.