താങ്ങാന്‍ വയ്യാത്ത പ്രയാസങ്ങള്‍ ഒരിക്കലും അല്ലാഹു തനിക്ക് നല്‍കില്ല എന്ന ഉള്ളിന്റെ ഉള്ളിലെ ഉറപ്പ് കുന്നോളം ആത്മവിശ്വാസവും ആകാശത്തോളം സമാധാനവും സമ്മാനിക്കും.
പതിനൊന്നു മാസം പ്രായമായ എന്റെ കുഞ്ഞുമകളുടെ നിറപുഞ്ചിരി കണ്ട് ഇനിയൊരിക്കലുമവള്‍ക്ക് പാലു കൊടുക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ വിധിയെഴുതിയ നിമിഷം. ലോകം എന്റെ മുന്‍പില്‍ നിശ്ചലമായി എന്നെനിക്ക് തോന്നി. മുന്നില്‍ ഇരുട്ട് നിറഞ്ഞ പോലെ. അപ്രതീക്ഷിതമായി കടന്നുവന്ന പരീക്ഷണം.