ഭൗതികാര്‍ജിത ജ്ഞാനങ്ങളുടെ അവസാന വാക്കാകാന്‍ മനുഷ്യന് ഒരിക്കലും കഴിയില്ല. അനന്തമായ ദൈവിക വിജ്ഞാനങ്ങളുടെ മുമ്പില്‍ വിനയാന്വിതനായി, സ്വന്തത്തെ റബ്ബിന് സമര്‍പ്പിക്കാന്‍ അവന് കഴിയണം. ഖുര്‍ആന്‍ പഠനത്തില്‍ അഹങ്കാര സമീപനം അപകടമാണ്.
ലോകാവസാനം വരെ ജനിക്കാനിരിക്കുന്ന മനുഷ്യന് സന്‍മാര്‍ഗബോധം നല്‍കുകയെന്നതാണ് വിശുദ്ധ ഖുര്‍ആനിന്റെ മുഖ്യ ദൗത്യം. ശരിയും തെറ്റും, നന്‍മയും തിന്‍മയും, നീതിയും അനീതിയും വേര്‍തിരിച്ച് മനസ്സിലാക്കുകയെന്നതാണ് ജീവിതസുരക്ഷയ്ക്ക് ആവശ്യം. തദനുസൃതമായ ജീവിതം മനുഷ്യന് മരണാനന്തര സൗഭാഗ്യവും നല്‍കുന്നു. ഇതിന് അവലംബിക്കേണ്ട പഠനബോധന ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍.