പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു സ്ഥലകാലങ്ങള്‍ക്ക് അതീതനാണ്. അല്ലാഹു ഒരു പ്രത്യേക ദിക്കിലായതുകൊണ്ടോ ഒരു പ്രത്യേക ദിശയിലുള്ളവരെ മാത്രം പരിഗണിക്കുന്നതുകൊണ്ടോ അല്ല ഒരു പ്രത്യേക ഭാഗത്തെ ഖിബ്‌ലയാക്കി നിശ്ചയിക്കപ്പെട്ടത്.
മുസ്‌ലിംകള്‍ നമസ്‌കാരം നിര്‍വഹിക്കുമ്പോഴുള്ള അഭിമുഖ കേന്ദ്രം എന്നതിലുപരി ഒരു മുസ്‌ലിമിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന മതചിഹ്നം കൂടിയാണ് ഖിബ്‌ല. ബൈത്തുല്‍ മുഖദ്ദസിനെ ഖിബ്‌ലയായി നിശ്ചയിച്ചതിലും ശേഷം അത് കഅ്ബയിലേക്ക് മാറ്റിയതിലും വലിയ യുക്തിയും പാഠങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്.
