ബീച്ചിലെ തിങ്ങിനിറഞ്ഞ ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസോ പട്ടാളമോ വേണ്ട. ആരും ആരെയും തള്ളിമാറ്റുകയോ മോശം വാക്കുകള്‍ ഉപയോഗിച്ച് തര്‍ക്കത്തിലേര്‍പ്പടുകയോ ചെയ്യില്ല. ഏറെ സ്‌നേഹോഷ്മളമായ അനുഭവം.
മിനിക്കോയ് എന്ന 'മലിക്കു' ദ്വീപിലെ ചെറിയ പെരുന്നാള്‍ ആഘോഷം വ്യത്യസ്തമായ അനുഭവമാണ്. പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കുന്ന റമദാനെ സന്തോഷപൂര്‍വം യാത്രയാക്കിയാണ് ലക്ഷദ്വീപിലെ വിശ്വാസികള്‍ ചെറിയ പെരുന്നാളിലേക്ക് കടക്കുന്നത്.