ഖുര്‍ആന്‍ പഠനം, ചിന്ത, പാരായണം, മനഃപാഠമാക്കല്‍, പഠിപ്പിക്കല്‍, ജീവിതത്തില്‍ പകര്‍ത്തല്‍, ദാനധര്‍മം തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് റമദാന്‍ ധന്യമാക്കുക.
സുകൃതങ്ങള്‍ക്ക് പല മടങ്ങുകള്‍ പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമദാനിന്റെ ദിനങ്ങള്‍ വരവായി. പദവികള്‍ ഉയര്‍ത്തപ്പെടുന്ന, തെറ്റുകളും പാപങ്ങളും പൊറുക്കപ്പെടുന്ന, നരകമോചനം ലഭിക്കുന്ന ദിനരാത്രങ്ങള്‍. നന്മകളില്‍ പരസ്പരം മത്സരിക്കാന്‍ പ്രേരണ നല്‍കുന്ന മാസം. വിട്ടുവീഴ്ചയും മാപ്പും നല്‍കി മനസ്സുകള്‍ ദുര്‍ഗുണങ്ങളില്‍ നിന്നു മുക്തമാക്കാന്‍ സാധിക്കുന്ന മാസം.