അൽ ബയാൻ ഫത്‌വ; ആണ്ടു നേര്‍ച്ചകള്‍ എന്നു മുതലാണ് സമസ്തക്ക് സ്വീകാര്യമായത്?


കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഏത് കാലം മുതലാണ് ശവകുടീര നേര്‍ച്ചോത്സവങ്ങള്‍ ഉടലെടുത്തത് എന്നത് പഠനവിധേയമാക്കപ്പെടണം. ഇതുസംബന്ധിച്ച് സമസ്ത മുഖപത്രമായിരുന്ന അല്‍ബയാനിലെ ശ്രദ്ധേയമായ ഫത്‌വ വിസ്മരിക്കുന്നതെന്തു കൊണ്ടാണ്!

ണ്‍മറഞ്ഞ മഹത്തുക്കളുടെ ഖബറുകള്‍ കേന്ദ്രീകരിച്ച് കേരളത്തില്‍ ഗംഭീരമായി നടക്കുന്ന നേര്‍ച്ചകളും ഉറൂസുകളും അനിസ്‌ലാമികമാണെന്ന് പഴയകാലം മുതലേ നിരവധി പണ്ഡിതര്‍ പ്രസ്താവിച്ചിട്ടുണ്ട്. പുതിയങ്ങാടി നേര്‍ച്ച, അപ്പവാണിഭ നേര്‍ച്ച, ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച, പുത്തനങ്ങാടി നേര്‍ച്ച, പുല്ലാര നേര്‍ച്ച തുടങ്ങി ധാരാളം നേര്‍ച്ചകളും ഉറൂസുകളും കേരളത്തില്‍ നടന്നുവരുന്നുണ്ട്.