ഭ്രമണം, പ്രയാണം, ബലി; ഇബ്‌റാഹീമിന്റെ ത്യാഗം; ഹാജറിന്റെ പ്രയത്‌നവും


പരിക്രമണത്തിന്റെ കേന്ദ്രബിന്ദു കഅ്ബയാണ്. ഇതിനെ പ്രദക്ഷിണം എന്ന് വിളിക്കുന്നത് തെറ്റാണ്. ക്ലോക്‌വൈസായ കറക്കമാണത്.

നുഷ്യ പ്രവര്‍ത്തനങ്ങളുടെ പ്രഥമ ചാലകത്തെക്കുറിച്ച ചര്‍ച്ച കാണാം തത്വചിന്തയില്‍. 'അധികാരേച്ഛ' എന്ന് ഫ്രീദ്രിച് നീത്ഷ്‌ചേ അതിനെ സംഗ്രഹിക്കുമ്പോള്‍ 'ജീവിതാസക്തി' എന്നതിലേക്കാണ് ആര്‍തര്‍ ഷോപ്പനോവര്‍ വരുന്നത്. സിഗ്മണ്ട് ഫ്രോയ്ഡിനും സൈക്കോ അനലിസ്റ്റുകള്‍ക്കുമാകട്ടെ അത് 'സുഖാസക്തി'യാണ്.