പാലിയേറ്റിവ് കെയര്‍; സമൂഹം കൂടെക്കൂടിയ 25 വര്‍ഷങ്ങള്‍


സമയം ആവശ്യമുള്ളവര്‍ക്ക് പകുത്തുകൊടുക്കുക എന്നത് പാലിയേറ്റീവ് കെയര്‍ വളണ്ടിയറെ സംബന്ധിച്ച് വളരെ പ്രധാനമാണ്. സംതൃപ്ത പരിചരണത്തിന്റെ തുടക്കം, രോഗിയെയും കുടുംബത്തെയും ആഴത്തില്‍ അറിയാന്‍ അവരെ അനുകമ്പയോടെ കേള്‍ക്കുക എന്നതാണ്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ഔദാര്യമല്ല. രോഗിയുടെയും കുടുംബത്തിന്റെയും അവകാശമാണ്.

ജീവിതത്തെ പ്രയാസപ്പെടുത്തും വിധം രോഗമോ അവശതയോ ബാധിച്ച വ്യക്തിക്കും അയാളുടെ കുടുംബത്തിനും സമഗ്ര പരിചരണം വീടുകളിലും വൈദ്യശാസ്ത്ര സങ്കേതങ്ങളിലും ഉറപ്പുവരുത്തുന്ന വൈദ്യശാസ്ത്ര ശാഖയാണ് പാലിയേറ്റീവ് കെയര്‍. ഒരു വര്‍ഷത്തിലധികമായി പരിചയമുള്ള ഒരു കുടുംബത്തിന്റെ ജീവിതകഥ പറയാം.