സംഘടിത സകാത്ത്; സദ്ഫലങ്ങള്‍ അന്യമാകാതിരിക്കാന്‍


ഇസ്‌ലാം അനുശാസിച്ച പ്രകാരം സകാത്ത് സ്വീകരിച്ച് അവശവിഭാഗങ്ങളെ ഉദ്ധരിക്കാന്‍ പദ്ധതിയൊരുക്കി പ്രവര്‍ത്തിക്കുന്നപക്ഷം നാട്ടില്‍ നിന്ന് പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയും.

നുഷ്യര്‍ക്ക് ചിന്തിക്കാനും പഠിക്കാനും വളര്‍ന്നു വികസിക്കാനും ആവശ്യമായതെല്ലാം അല്ലാഹു ഭൂമിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതെല്ലാം എടുത്ത് ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ കഴിയില്ല. ഭൂമിയില്‍ നിക്ഷേപിച്ചിട്ടുള്ള വിഭവങ്ങള്‍ ഒരു പ്രയാസവും കൂടാതെ പെറുക്കിയെടുക്കാവുന്ന വിധത്തിലല്ല അല്ലാഹു സംവിധാനിച്ചിട്ടുള്ളത്.