പുതിയ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടുന്നു

കെ വി മനോജ്

വിദ്യാര്‍ഥികള്‍ക്ക് മറ്റാരുടെയും സഹായമില്ലെങ്കില്‍ പോലും സ്വയം കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ പാഠപുസ്തകങ്ങളില്‍ നിന്നാവണം...

ഒന്നു മുതല്‍ പത്ത് വരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളും മാറിയ സാഹചര്യത്തില്‍ പുതിയ പാഠ്യപദ്ധതിയിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ വിശകലനം ചെയ്യുന്നു.

കുട്ടികളും അധ്യാപകരും പാഠ്യപദ്ധതിയും രക്ഷിതാക്കളും സമൂഹവുമുള്‍പ്പെടുന്ന സമഗ്രമായ പ്രക്രിയയാണ് വിദ്യാഭ്യാസം. ഇവയില്‍ ഏതെങ്കിലുമൊന്നിനെ മാറ്റിനിര്‍ത്തി വിദ്യാഭ്യാസത്തെ വിലയിരുത്താനാവില്ല. കുട്ടി പഠിക്കേണ്ടത് എന്താണെന്നും എന്തിനാണ് പഠിക്കേണ്ടതെന്നും എങ്ങനെയാണ് പഠിക്കേണ്ടതെന്നും പഠിച്ചത് വിലയിരുത്തേണ്ടതെങ്ങനെയാണെന്നും തീരുമാനിക്കുന്നത് പാഠ്യപദ്ധതിയാണ്. മറ്റെന്തെല്ലാം പഠനസഹായികളുണ്ടെങ്കിലും, ഇക്കാലത്തും പാഠ്യപദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം പാഠപുസ്തകങ്ങളാണ്.


കെ വി മനോജ് എസ് സി ഇ ആര്‍ ടി മുന്‍ റിസര്‍ച്ച് ഓഫീസറാണ് ലേഖകന്‍